ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലും, നയതന്ത്ര രേഖയിലെയും പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം ഏത് പ്രതിസന്ധി ഘട്ടവും നേരിടാന്‍ തയ്യാറാണ്. വെടിക്കോപ്പുകളുടെ അഭാവം ഉണ്ടായിരുന്നത് ഇപ്പോള്‍ പരിഹരിച്ചു. നിലവില്‍ സര്‍വ ശക്തരാണ് ഇന്ത്യന്സൈന്യമെന്നും അദ്ദേഹം പ്രതികരിച്ചു.
സൈന്യത്തിന്റെ പക്കലുള്ള ആയുധ ശേഖരത്തിന്റെ കണക്ക് പുറത്തുവിടാനാകില്ല. സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, ഇന്ത്യന്‍ ഫാക്ടറികള്‍ അടച്ചുപൂട്ടുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
Post Your Comments