കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ഝാര്‍ഗ്രാം ജില്ലയില്‍ ഘോരധാര ടൗണില്‍ നിന്നും ഒരു അപൂര്‍വ മതസൗഹര്‍ദ കഥ. ഹിന്ദുക്കളും മുസ്ലീങ്ങളും ദശാബ്ദങ്ങളായി ഐക്യത്തില്‍ കഴിയുന്ന ഈ സ്ഥലത്ത് മുസ്ലീം പള്ളിയും ക്ഷേത്രവും കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. ദര്‍ഗയില്‍ നിന്നും ക്ഷേത്രത്തെ വേര്‍തിരിക്കുന്ന ഒരു മതില്‍ പോലും ഇല്ലാത്ത ഈ പ്രദേശം മതസൗഹര്‍ദത്തിന്റെ അപൂര്‍വ കഥയാണ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്.
രണ്ടു മതങ്ങളുടെയും പേരില്‍ ഒരു ചെറിയ അസ്വാസ്ഥ്യം പോലും ഇവിടെയില്ല. ഇവിടെ ഒരേ സമയം മഹാമൃത്തൂചന മന്ത്രവും ഖുര്‍ആന്‍സൂക്തങ്ങളും ഭക്തര്‍ കേള്‍ക്കുന്നു.
എല്ലാ ദിവസവും വൈകുന്നേരം ഭജന്‍ ക്ഷേത്രത്തില്‍ ആലപിക്കും. ഭജന പാടാന്‍ ഉപയോഗിക്കുന്ന മൈക്രോഫോണ്‍, ഉച്ചഭാഷിണി, വാദ്യോപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നത്.
“1986-ല്‍ ഞാന്‍ എന്റെ വീടിനകത്ത് ഒരു ശിവ ക്ഷേത്രം നിര്‍മ്മിച്ചു. പിന്നീട് ഞാന്‍ മുസ്ലീം പിയര്‍ സഈദ് ഗോലം ഛിസ്തിയില്‍ നിന്ന് പ്രചോദനം സ്വീകരിച്ചു. 1994-ല്‍ ചിസ്സി സാഹിബ് അന്തരിച്ചു, അദ്ദേഹത്തിന്റെ അവസാന ആഗ്രഹം അനുസരിച്ച് മൃതദേഹം ശിവലിംഗത്തിനു സമീപമാണ് സംസ്‌കരിച്ചത്.” രണ്ടു സ്ഥലങ്ങളിലെയും പരിപാലിക്കുന്ന ‘നാരായണചന്ദ്ര ആചാര്യ അറിയിച്ചു. കഴിഞ്ഞ 23 വര്‍ഷമായി ഇരു ആരാധനലയങ്ങളെയും മതസൗഹര്‍ദത്തിന്റെ സന്ദേശം ലോകത്തിനു പകര്‍ന്നു നല്‍കുന്നു. ഇവിടെ മത വൈരുദ്ധ്യമില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും ഖുറാന്‍ പാരായണം ചെയുന്നു. ആര്‍ക്കും ഇവിടെ യജ്ഞം നടത്താം.
Post Your Comments