Latest NewsNewsIndia

മദ്യപിക്കും, പുകവലിക്കും; ലഹരിമരുന്ന് ഉപയോഗിക്കില്ല: പൊലീസിനോട് തുറന്നടിച്ച് പ്രശസ്ത നടി

 

ഹൈദരാബാദ്: താന്‍ മദ്യപിയ്ക്കും, പുകവലിയ്ക്കും, എന്നാല്‍ ലഹരി മരുന്ന് ഉപയോഗിയ്ക്കില്ല. പൊലീസിനോട് നടി വെളിപ്പെടുത്തിയത് ഇങ്ങനെ. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുഴപ്പിയ്ക്കുന്ന ചോദ്യത്തിനു മുന്നില്‍ തുറന്നടിച്ചത്.

മദ്യപാനവും പുകവലിയും ശീലമാണെങ്കിലും ലഹരിമരുന്ന് ഉപയോഗിക്കാറില്ലെന്ന് മുമൈത്ത് ഖാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടുതല്‍ പരിശോധനക്കായി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ നല്‍കാന്‍ തയ്യാറെന്നും മുമൈത്ത് ഖാന്‍ വ്യക്തമാക്കി.

ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെയാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ചാര്‍മിയെ കൂടാതെ കൂടാതെ പുരി ജഗന്നാഥ്, രവി തേജ, സുബ്രാം രാജു, ഗായിക ഗീത മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ് തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ചാര്‍മി ഹാജരായിരുന്നു. ലഹരിമരുന്ന് സംഘവുമായി തനിക്ക് ബന്ധമില്ലെന്ന് ചാര്‍മി വ്യക്തമാക്കിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസിന്റെ പിടിയിലായ ഒരാളില്‍നിന്നാണ് തെലുങ്കിലെ താരങ്ങള്‍ക്കും മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ ഇയാളുടെ മൊബൈലില്‍നിന്നു എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. ബിഗ് ബോസ് തെലുങ്കിന്റെ സെറ്റിലായിരിക്കുമ്പോഴാണ് മുമൈത്ത് ഖാന് നോട്ടീസ് ലഭിക്കുന്നത്. തുടര്‍ന്ന് ഷോയില്‍നിന്ന് പുറത്ത് വന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയായിരുന്നു.

 

shortlink

Post Your Comments


Back to top button