തിരുവനന്തപുരം: വില്ലജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള മാനദണ്ഡങ്ങൾ സർക്കാർ കർശനമാക്കുന്നു. റവന്യു അഡിഷണൽ സെക്രട്ടറി പിഎച് കുര്യന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ചട്ട വിരുദ്ധമായി സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു ഇതിനെത്തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.
ലാൻഡ് റവന്യു കമ്മീഷ്ണർ എ.ടി ജെയിംസ് റവന്യു വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലും അനധികൃതമായി വില്ലജ് ഓഫീസുകൾ സർട്ടിഫിക്കറ്റുകൾ നൽകുന്ന കാര്യം പരാമർശിച്ചിട്ടുണ്ട്. ഇത് കൂടാതെ കെഎസ്ഇബിയും നൽകാനാവാത്ത പല സർട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫീസുകളിൽ നിന്ന് ആവശ്യപ്പെടാറുണ്ട്. ഇത്തരം സർട്ടിഫിക്കറ്റുകൾ അതാത് വകുപ്പുകൾ നൽകണമെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്.
Post Your Comments