Latest NewsNewsIndia

മനുഷ്യമാംസം ഭക്ഷണം : മൃതദേഹവുമായി ലൈംഗികബന്ധം : അഘോരികളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍

അഘോരികൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന അവരുടെ രൂപം ഉണ്ട്. അതുപോലെ അവരെപ്പറ്റി നമ്മൾ കേട്ടിട്ടുള്ളത് അവർ ക്രൂരന്മാരാണെന്നും, മൃതദേഹം ഭക്ഷിക്കുന്നവരാണെന്നുമാണ്. എന്നാൽ സത്യാവസ്ഥ അങ്ങനെ അല്ല. മഞ്ഞുമൂടിയ മലനിരകളില്‍, ചൂടേറിയ മരുപ്രദേശങ്ങളില്‍, വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളില്‍ എന്നുവേണ്ട സാധാരണ മനുഷ്യന്‍ അതിജീവിക്കാന്‍ പ്രയാസമേറിയ സ്ഥലങ്ങളില്‍ ജീവിക്കാന്‍ അഘോരികള്‍ക്ക് സാധിക്കുന്നുണ്ട് എന്നുള്ളത് അത്ഭുതമാണ്. അഘോരികളെ സംബന്ധിച്ചിടത്തോളം ഒന്നും തന്നെ അശുദ്ധവും , അപ്രിയവും, നിന്ദ്യവുമല്ല. ദൈവത്തിനോട് അടുക്കണമെന്നുണ്ടെങ്കില്‍ അപഷ്കൃത സമൂഹം ദുഷിച്ചതെന്നും നിന്ദ്യമെന്നും കരുതുന്ന കാര്യങ്ങളില്‍ കൂടി കടന്നുപോകേണ്ടതുണ്ട്. എന്നാല്‍ മാത്രമെ പരമായ ശക്തിയോട് ഒന്നിച്ചു ചേർന്ന് ലയിക്കാന്‍ സാധിക്കു എന്നാണ് അഘോരികള്‍ പറയുന്നത്.

അഘോരികള്‍ ചുടലക്കളങ്ങളില്‍ ഇരുന്നാണ് ധ്യാനിക്കുക. ഇത് സമൂഹത്തില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള മനക്കരുത്ത് ഇവര്‍ക്ക് നല്‍കുന്നു. ഏതൊരാളും ജനിക്കുന്നത് അഘോരികളായാണ് എന്നാണ് ഇവരുടെ വിശ്വാസം. ഒരു നവജാത ശിശു ഒന്നിനോ ടും വേര്‍തിരിവു കാണിക്കുന്നില്ല എന്നാണ് ഇതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. നല്ലതിനൊടും ചീത്ത കാര്യങ്ങളൊടും അത് ഒരേപോലെ പെരുമാറുന്നു.

അഘോരി സന്യാസി സമൂഹത്തെക്കുറിച്ചു ഇന്ന് വിവിധ മാധ്യമങ്ങളിലും വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു വരുന്ന നുണകഥകളുടെ പ്രചാരണം തീർത്തും അപലപനിയം ആണെന്ന് പറയാതെ വയ്യ. എരിയുന്ന ചിതയിൽ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്ന ഭാഗങ്ങൾ ഭീതിപ്പെടുത്തും വിധം പല വെബ്സൈറ്റുകളിലും കാണാൻ കഴിയും. നീണ്ട താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്ന ഇവരാണ് അഘോരികൾ എന്ന പേരിൽ നാം അറിയപ്പെടുന്നത്. എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ എന്ന് അറിയുക. വയറ്റിപിഴപ്പിന് വേണ്ടി കെട്ടിയ വേഷങ്ങൾ ആണ് അതെന്ന് തിരിച്ചറിയുക.

എന്തുതന്നെ സംഭവിച്ചാലും അതെല്ലാം ശിവന്‍ ചെയ്യുന്നതാണ് എന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്. കാളി അഘോരികളെ സംബന്ധിച്ചിടത്തോളം പവിത്രമായ ദേവതാ സങ്കല്‍പ്പമാണ്. ആഘോരം എന്നാൽ ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്. അഘോരി, ആഘോരം എന്നതൊക്കെ ശിവന്റെ പര്യായങ്ങൾ ആണ്. ഈശാനം, തത്പുരുഷം, വാമദേവം, സാദ്യോജാതം എന്നിവയാണ് മറ്റു മുഖങ്ങൾ. ശിവചൈതന്യം ഉൾകൊള്ളുന്ന ഘോരവും ആഘോരവും അഗ്നിയുടെ പര്യായങ്ങൾ ആണ്. പ്രകൃതി ശക്തിയെ അറിയുക പിന്നെ മന്ത്ര തന്ത്രങ്ങളിലൂടെ ആ ശക്തിയെ വരുതിയിലാക്കാൻ പഠിക്കുക. ശക്തിയാണ് സൃഷ്ടിയുടെ കാരണം എന്നാ തത്വത്തെ അധിഷ്ഠിക്കുന്ന അഘോരികൾ അടിസ്ഥാന മന്ത്രജപത്തിലൂടെ അഗ്നിയെയും നിയന്ത്രിക്കാൻ പഠിക്കുന്നു.

മനുഷ്യ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ കഴിയുന്ന തരത്തിലാണ് ഓരോ അഘോരി സന്യാസിമാരുടെയും മനശക്തി. പ്രകൃതിയിൽ നടക്കുന്ന എല്ല മാറ്റങ്ങളും ഇവർക്ക് നൊടിയിടയിൽ നടത്തുവാൻ കഴിയും. അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സാധാരണ ജനങ്ങൾക്കു ഉണ്ടായതായി പല കഥകളും നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്. സാധാകന് സ്വന്തം ശരീരത്തെ തന്നെ അനുഭവിക്കാൻ കഴിയുന്ന അവസ്ഥയെയാണ് കുണ്ഡലിനിയോഗം എന്ന് അറിയപ്പെടുന്നത്. ഈ വിദ്യ പരമശിവൻ പാർവ്വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് എന്ന് പുരണങ്ങളിൽ പറയപ്പെടുന്നു.
ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരി മാർഗ്ഗത്തിൽ അനുവദനീയം ആണ്. പക്ഷെ എല്ലാം പരിമിതമായ അളവിൽ മാത്രമേ ഉപയോഗിക്കു. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. രാത്രി അഘോരികൾ ഉറങ്ങാറില്ല. മന്ത്രജപം ആണ് ഈ സമയം നടത്തുക.

മതം, ജാതി, വര്‍ഗം, വര്‍ണം, ലിംഗം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ യാതൊരു വേര്‍തിരിവും ആരോടും കാണിക്കരുത് എന്നുള്ള സന്ദേശം പ്രചരിപ്പിക്കുന്നവരാണ് അഘോരികള്‍. തലയോട്ടികളും മനുഷ്യന്റെ അസ്തികളുമാണ് ഇവര്‍ ധരിക്കുന്നതും കൈവശം കരുതുന്നതും. ത്യാഗത്തിന്റെ വഴിയാണ് വ്യവസ്ഥാപിതമായ മതപരമായ മാര്‍ഗങ്ങളേക്കാള്‍ ഫലപ്രദമെനാണ് അഘോരികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇത് വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് ഇത് ചെയ്യാന്‍ ധൈര്യപ്പെടുകയുള്ളു. മൃതദേഹങ്ങളുടെ മധ്യത്തില്‍ കിടന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അമാനുഷിക ശക്തികള്‍ ലഭിക്കുമെന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്.

അഘോരികളുടെ സ്ത്രീ പങ്കാളികളും ദേഹമാകെ ചുടല ഭസ്മം പൂശിയിരിക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അഘോരികള്‍ ഡ്രമ്മുകള്‍ കൊട്ടുകയും മന്ത്രങ്ങള്‍ ഉച്ചരിക്കുകയും ചെയ്യും. ഒരു സ്ത്രീയേയും ബലപ്രയോഗത്താല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താന്‍ അഘോരികള്‍ ആഗ്രഹിക്കുകയില്ല. എന്നാല്‍ ഇതിനു ശേഷം സ്ത്രീകള്‍ തീര്‍ച്ചയായും തീണ്ടാരിയാകണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. അഘോരികള്‍ മനുഷ്യമാംസം ഭക്ഷിക്കുന്നവരാണ് എന്നുള്ളത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇവര്‍ ഒരിക്കലും ആരെയും കൊന്നു ഭക്ഷിക്കാറില്ല. മരിച്ച മനുഷ്യരുടെ മാംസമാണ് ഇവര്‍ ഭക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button