KeralaLatest NewsNews

കൊല്ലത്ത് മദ്യലഹരിയിൽ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച വനിതാ ഡോക്ടര്‍ രശ്മി പിള്ള യഥാർത്ഥ ജീവിതത്തിൽ ഇതിലും വില്ലത്തി: വീഡിയോ

കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തകർക്കുകയും ബൈക്ക് യാത്രക്കാരനെ പരിക്കേൽപ്പിക്കുകയും ചെയ്ത ഡോ: രശ്മി പിള്ളയുടെ ക്രൂരതകളുടെ കഥകൾ ഓരോന്നായി പുറത്തുവരികയാണ്. രശ്മിക്കെതിരെ മകൻ തന്നെയാണ് ഇപ്പോൾ രംഗത്തെത്തിയത്.കാമുകനുമായി ചേർന്ന് കാറിൽ മദ്യപിച്ച് അരുതാത്ത രീതിയിൽ കണ്ടത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ കാമുകനുമൊത്ത് മകനെ കൊലപ്പെടുത്താൻ ശ്രമിച്ചു. .2016 മാർച്ച് 31 നായിരുന്നു സംഭവം.

രശ്മിയുടെ കാമുകൻ പ്രശാന്ത് ബി.ഡി.എസിന് പഠിക്കുന്ന മകൻ മാധവ് സുനിലിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും താഴെ വീണ മാധവിനെ വീണ്ടും ഇടിക്കാനായി ശ്രമിച്ചപ്പോൾ മകൻ ഒഴിഞ്ഞു മാറുകയുമായിരുന്നു.അമ്മയുടെ ഒപ്പം പ്രശാന്തിനെ കണ്ട വിവരം അച്ഛനെ അറിയിക്കാൻ ഫോൺ ചെയ്യാൻ ശ്രമിച്ചതിനായിരുന്നു മകനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

രശ്മിയെ മദ്യപിച്ച് അരുതാത്ത രീതിയിൽ പ്രശാന്തിനൊപ്പം ചേർന്ന് പലതവണ മാധവും അനുജൻ രാഘവും കണ്ടിട്ടുണ്ട്. തുടർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഡി.ജി.പിക്കും ചവറ പൊലീസിലും മകന്‍ പരാതി നൽകുകയായിരുന്നു. ഇതിന്റെ കേസന്വേഷണം നടക്കവെയാണ് പുതിയ കേസ്. ഇതുകൂടാതെ തന്റെ വാഹനത്തെ മറികടക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ഒരു വർഷം മുമ്പ് ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്ത സംഭവത്തിലും രശ്മി പിള്ള വിവാദത്തിലായിരുന്നു.

shortlink

Post Your Comments


Back to top button