Latest NewsNewsGulf

മലയാളികൾക്ക് വീണ്ടും തിരിച്ചടി; സൗദി സ്വദേശിവത്കരണം മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലയിൽ

റിയാദ്: മലയാളികൾക്ക് വീണ്ടും തിരിച്ചടി. സൗദി സ്വദേശിവത്കരണം മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലയിൽ. സമ്പൂര്‍ണ സ്വദേശിവത്കരണം ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളില്‍ (ഗ്രോസറി) ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് ഈ വര്‍ഷംതന്നെ ഉണ്ടായേക്കും. ആദ്യവര്‍ഷം ഇരുപതിനായിരം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന മേഖലയാണ് പലചരക്കുകടകള്‍.

ബഖാലകളും മിനിമാര്‍ക്കറ്റുകളും അടച്ചുപൂട്ടി സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രം ചില്ലറവ്യാപാര ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന് തൊഴില്‍, മുനിസിപ്പല്‍ മന്ത്രാലയങ്ങളോട് ശൂറ കൗണ്‍സില്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനെ വ്യവസായികളും സാമ്പത്തിക വിദഗ്ധരും സ്വാഗതംചെയ്തിട്ടുണ്ട്. ചെറുകിട പലചരക്ക് കടകള്‍ വിദേശികളുടെ ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് നിര്‍ത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. അതിനിടെയാണ് ബഖാലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന വിവരം പുറത്തുവരുന്നത്.

shortlink

Post Your Comments


Back to top button