
തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റിനെ രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് അദ്ദേഹത്തിനെതിരേയുള്ള പരാതിയും കേസുമെന്നു ബോധ്യപ്പെട്ടതിനാല്‍ ഈ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
സിപിഎം ജില്ലാ സെക്രട്ടറിയുടെയും നെയ്യാറ്റിന്‍കര എംഎല്‍എയുടെയും സംശയകരമായ ഇടപെടലുകള്‍ കേസില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗൂഢാലോചനകൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ കൊല്ലം പോലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന് നിര്‍ദേശം നല്‍കണമെന്ന് ഹസന്‍ ആവശ്യപ്പട്ടു.
സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എം.എല്‍. എയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. സമാനമായ ഇത്തരം കേസുകളില്‍ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ഉണ്ടായിട്ടില്ലെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.
Post Your Comments