അത്ഭുത ഡിവൈസ് പുറത്തിറക്കാനിറങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് പിസികളുടെ വിജയത്തോടെ പുതിയ ഫോണിന്റെ പേര് സര്‍ഫസ് എന്നായിരിക്കുമെന്ന് സാങ്കേതികവിദ്യാ പ്രേമികള്‍ അനുമാനിക്കുന്നു. എന്നാൽ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ഫോണുകളെങ്കിലും ഇപ്പോള്‍ ടെസ്റ്റു ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. ഇവ രണ്ടും സാധാരണ സ്മാര്‍ട്ട്‌ഫോണുകളുടെ രീതിയിലുള്ളവയാണ്.
മൈക്രോസോഫ്റ്റ് പുതിയതായി ഫയല്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റില്‍ ഒരു ”വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസിനെ” കുറിച്ചാണ് പറയുന്നത്. ഇത് മടക്കാവുന്ന രണ്ടോ മൂന്നോ സ്‌ക്രീന്‍ കഷണങ്ങള്‍ ഒരു തിരുകുറ്റിയില്‍ ഉറപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. ആന്റിനയും സിം ട്രെയും ബാറ്ററിയും എല്ലാമുള്ള ഒന്ന്.
ഇന്നത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രീതികളില്‍ നിന്നു മാറി, പുതിയൊരു സങ്കല്‍പ്പത്തിന് വഴിയൊരുക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രധാനി സത്യ നഡെല പറയുന്നത്. ഇതിന് സ്മാര്‍ട്ട് ഫോണിന്റെ ഒതുക്കവും ടാബ്‌ലറ്റിന്റെ വിശാലതയും ഒരു ടെന്റ് പോലെ മടക്കി ഡെസ്‌കില്‍ വയ്ക്കാനുള്ള സാധ്യതയും എല്ലാം കാണും.
Post Your Comments