കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് മാനേജ്മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയുണ്ടായി. സ്ഥാപനം നടത്തുന്ന ഡിപ്ലോമ കോഴ്സിന്റെ അംഗീകാരം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തിരമായി നല്‍കുന്നതിനും വിദ്യാര്‍ത്ഥി സമരവുമായ ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനമായി.
Post Your Comments