Latest NewsNewsIndia

ഇന്ദു സര്‍ക്കാര്‍ എന്ന വിവാദ സിനിമയുടെ പ്രദര്‍ശനാനുമതിയില്‍ റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം

 

മുംബൈ : അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ ഒരുക്കിയ ഇന്ദു സര്‍ക്കാര്‍ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി പ്രദര്‍ശനാനുമതി നല്‍കി.

സിനിമ തടയണമെന്നാവശ്യപ്പെട്ട് പ്രിയ പോള്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളുകയായിരുന്നു. ഇന്ദു സര്‍ക്കാര്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും മകന്‍ സഞ്ജയ് ഗാന്ധിയേയും മോശമായി ചിത്രീകരിക്കുന്നു എന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സിനിമയ്ക്ക് നേരം രംഗത്ത് വന്നിരുന്നു. ഇതേ വിഷയം ഉന്നയിച്ചാണ് സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെടുന്ന പ്രിയ പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അടിയന്തരാവസ്ഥയുടെ ചരിത്രം പുതുതലമുറയ്ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്ന സിനിമയാണ് ഇന്ദു സര്‍ക്കാര്‍ എന്നാണ് മധുര്‍ ഭണ്ഡാര്‍ക്കര്‍ അവകാശപ്പെടുന്നത്. 30% യഥാര്‍ത്ഥ വസ്തുതകളും 70% സാങ്കല്‍പ്പിക കഥകളുമാണ് സിനിമയില്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയിലെ 12 രംഗങ്ങളും സംഭാഷണത്തില്‍ നിന്ന് ആര്‍.എസ്.എസ്, കമ്യൂണിസ്റ്റ്, തുടങ്ങിയ വാക്കുകള്‍ മാറ്റാനും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിയുടെ മുന്നിലെത്തിയത്.

shortlink

Post Your Comments


Back to top button