Latest NewsNewsInternational

എട്ട് വർഷമായി പ്രഭാതഭക്ഷണം ഉപേക്ഷിച്ചു; യുവതിക്ക് സംഭവിച്ചത് ഇങ്ങനെ

പ്രഭാതഭക്ഷണം ഒരിക്കലും ഉപേക്ഷിക്കരുതെന്നാണ് വിദഗ്ദർ നമുക്ക് നൽകുന്ന ഉപദേശം. തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രഭാതഭക്ഷണം അത്യാവശ്യമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. എട്ട് വര്‍ഷമായി പ്രഭാത ഭക്ഷണം ഉപേക്ഷിച്ച ചൈനീസ് യുവതി അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ 200 പിത്താശയ കല്ലുകളാണ് ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. നാല്‍പത്തിയഞ്ചുകാരിയായ ചെന്‍ നാണ് ഈ അവസ്ഥ വന്നത്.

ഹെസോവിലുള്ള ഗുവാന്‍ജി ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്. 8 വർഷം കൊണ്ട് ഇവർ പ്രഭാത ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. പ്രഭാത ഭക്ഷണം ഉപേക്ഷിച്ചതാണ് ഇത്തരത്തിൽ പിത്താശയ കല്ലുകൾ വരാൻ കാരണമെന്ന് സര്‍ജന്‍ മേധാവി ഡോ. കുയ്വാന്‍ വെയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button