ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചു. ഇതോടെ ബിഹാറിലെ മഹാസഖ്യം തകര്‍ന്നു. ഉപമുഖ്യമന്ത്രി തേജിസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹ്യചര്യത്തിലാണ് മുഖ്യമന്ത്രി രാജിവച്ച അസാധാരണ നടപടിയാണ് ബിഹാറിലുണ്ടായത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കണെമെന്നു നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തേജസ്വി യാദവ് നിരസിച്ചു. ഇതാണ് നിതീഷിന്റെ രാജിയിലേക്ക് നയിച്ചത്.
ബീഹാറില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ലാലു പ്രസാദി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി. എന്നാല്‍ നേരത്തെയുണ്ടാക്കിയ രാഷ്ട്രീയ സന്ധിയുടെ പുറത്താണ് രണ്ടാം സ്ഥാനത്തെത്തിയു നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത്. ബിജെപിയെ ചെറുക്കാന്‍ ബിഹാറില്‍ കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികളെ ഒരുമിപ്പിച്ച് മഹാസഖ്യം ഉണ്ടാക്കിയാണ് നിതീഷ് കുമാര്‍ അധികാര തുടര്‍ച്ച നേടിയത്. അതാണ് രണ്ടു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ തകരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുമായി നിതീഷ് കുമാര്‍ സഹകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 53 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി തുണച്ചാല്‍ വീണ്ടും നിതീഷ് കുമാറിനു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും.
ഡല്‍ഹിയില്‍ വൈകിട്ട് ബിജെപിയുടെ പാര്‍ലമെന്ററിപാർട്ടി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ബിജെപി നിതീഷിനെ പിന്തുണയ്ക്കുമൊനുള്ള തീരുമാനം എടുക്കുമെന്നാണ് വിവരം.ജെഡിയു അധ്യക്ഷനായിരുന്ന നിതീഷ് കുമാർ ആർജെഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആർജെഡിക്ക് എണ്‍പതും ജെഡിയുവിന് എഴുപത്തൊന്നും അംഗങ്ങളാണ് നിയമസഭയിലുള്ളത്.
Post Your Comments