ഷാര്‍ജയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള . ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ അല്‍ ബുജറ റോഡിനു സമീപമുള്ള ബാങ്കിന്റെ ശാഖയിലാണ് സംഭവം . മുഖമൂടി ധരിച്ച് എത്തിയ സംഘമാണ് കൊള്ള നടത്തിയത്. ബാങ്കില്‍ മുഖമൂടി ധരിച്ച് വന്ന സംഘം കാഷ്യറിന്റെ കൈയില്‍ നിന്നും പണം കവര്‍ന്നു. രാവിലെ 11 മണിയോടെ പോലീസിന് ബാങ്കില്‍ നിന്നും ഫോണ്‍ വിളി വന്നു. അതിനു ശേഷം ഫോണ്‍ കട്ടായി. സിസിടിവി ദൃശങ്ങളും വിരലടയാളങ്ങളും പോലീസ് പരിശോധിച്ചു. കുറ്റവാളികളെ വേഗം കണ്ടുപിടിക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments