ന്യൂഡല്‍ഹി: ദൂരദര്‍ശന്‍ ലോഗോ പരിഷ്‌കരിക്കരണവുമായി രംഗത്ത് വരുന്നു. ഇന്ത്യക്കാരുടെ മനസില്‍ പതിഞ്ഞ ലോഗോയക്ക് മാറ്റാം വരുത്താന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചു. ഇതോടെ 59 വര്‍ഷമായ ദൂരദര്‍ശന്റെ മുഖമുദ്രായിരുന്ന ലോഗോയാണ് ഓര്‍മ്മയാകുന്നത്. ഇപ്പോള്‍ പുതിയ ലോഗാ സമര്‍പ്പിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. യുവത്വതത്തിനു ഒപ്പം നില്‍ക്കാനായാണ് ദൂരദര്‍ശന്‍ ലോഗോ പരിഷ്‌കരിക്കുന്നത്. 30 വയസിന് താഴെയുള്ള ഇന്ത്യന്‍ യുവത്വത്തിന് ലോഗോയോട് ഗൃഹാതുരത്വമോ, അടുപ്പമോ ഇല്ലെന്നും പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പട്ടി പറഞ്ഞു. അതു കൊണ്ടാണ് നവീനമായ ലോഗോ വേണമെന്ന തീരുമാനം പ്രസാര്‍ ഭാരതി സ്വീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments