
തൃശൂര്‍: ക്ഷേത്രത്തിലെ തിരുവാഭരണം പോലീസ് കണ്ടെടുത്തു. തൃശൂര്‍ പെരുമ്പിലാവ് കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണമാണ് കണ്ടെത്തിയത്. സിപിഎം നേതാവിന്റെ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ ഇത് കണ്ടെത്തിയത്.
ക്ഷേത്രത്തിലെ പ്രസിഡന്റായിരുന്ന ഇയാള്‍ പുറത്താക്കിയിട്ടും തിരുവാഭരണം കൈമാറാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഭക്തജനങ്ങളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കടവല്ലൂര്‍ പഞ്ചായത്തിലെ സിപിഎം വാര്‍ഡ് മെംബറും ഭരണസമിതി മുന്‍ പ്രസിഡന്റുമായ പിവി സുരേഷിന്റെ വീട്ടില്‍ നിന്നാണ് തിരുവാഭരണം കണ്ടെത്തിയത്.
കഴിഞ്ഞ പത്തുവര്‍ഷമായി പ്രസിഡന്റായിരുന്ന ഇയാള്‍ നിരവധി സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കി ഭക്തജനങ്ങള്‍ പുതിയ സമിതി രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ തിരുവാഭരണവും മറ്റ് രേഖകളും സമിതിക്ക് കൈമാറണമെന്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് പോലീസ് നടപടി എടുത്തത്.
Post Your Comments