ദോഹ: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യയും യു.എ.ഇയും ചില ഉപാദികല്‍ മുന്നോട്ട് വെച്ചിരുന്നു. സമാധാനം വരണമെങ്കില്‍ ഇവ ഖത്തര്‍ പാലിക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇപ്പോല്‍ കാര്യങ്ങള്‍ ആകെ തിരിഞ്ഞു. ഖത്തര്‍ തിരികെ ഉപാദികള്‍ മുന്നോട്ട് വെച്ചിരിക്കുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനവും ഐക്യവും പുലരുകയുള്ളൂവെന്നാണ് ഖത്തര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ഉപരോധം ഒരുഭാഗത്ത് നടക്കുമ്പോള്‍ ഒരിക്കലും ചര്‍ച്ചയുണ്ടാകില്ല. ആദ്യം നിങ്ങള്‍ ഉപരോധം അവസാനിപ്പിക്കണം-ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ വ്യക്തമാക്കി.
ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ നിയമപരമായി നീങ്ങും. അന്താരാഷ്ട്ര നിയമ സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് തങ്ങളുടെ തീരുമാനം. സൗദി സഖ്യം സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉപരോധം പിന്‍വലിക്കണമെന്നം അത്തിയ്യ പറഞ്ഞു.തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ തന്നെ പരിഹരിക്കണമെന്ന് പല വിദേശ ശക്തികളും പ്രതികരിച്ചിരുന്നു. കുവൈത്ത് നടത്തിയ മധ്യസ്ഥ ശ്രമത്തിന് പുറമെ, അമേരിക്കയും തുര്‍ക്കിയും ഫ്രാന്‍സും ബ്രിട്ടനും സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈസാഹചര്യത്തിലാണ് ഖത്തര്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
Post Your Comments