മുംബൈ: മുംബൈയിൽ ഘാട്കോപ്പർ ഭാഗത്തുള്ള നാലുനില കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. കെട്ടിടം ഇടിഞ്ഞുവീണതിനെ തുടർന്ന് ഏഴു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കുറ്റക്കാരെ രക്ഷപെടാൻ അനുവദിക്കില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഗ്നിശമന സേനയുടെ 14 വാഹനങ്ങൾ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മുപ്പതിലധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഇതിനകം ഒമ്പതു പേരെ രക്ഷപ്പെടുത്തി.
കെട്ടിടത്തിനു നാല്പതിലധികം വർഷം പഴക്കമുണ്ട്. കെട്ടിടത്തിൽ ഇരുപതിലധികം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ശിവസേന നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
Post Your Comments