Latest NewsIndia

റോഡിലെ കുഴി വില്ലനായി : വനിതാ ബൈക്കര്‍ക്ക് ദാരുണാന്ത്യം

മുംബൈ ; റോഡിലെ കുഴി വില്ലനായി വനിതാ ബൈക്കര്‍ക്ക് ദാരുണാന്ത്യം.  ഞായറാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ്-മുംബൈ പാതയിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് വനിതാ ബൈക്ക് റൈഡറും, മുംബൈയിലെ ബാന്ദ്ര സ്വാദേശിനിയുമായ ജാഗൃതി ഹോഗ്‌ലെ(34) ആണ് മരിച്ചത്. വനിതകൾക്ക് മാത്രമായുള്ള ബിക്കേണി മോട്ടോർസൈക്കിൾ ക്ലബ്ബിന്റെ അംഗവും ഒരു ഫ്രീലാൻസ് പരസ്യ പ്രൊഫഷണലുമാണ് ജാഗൃതി ഹോഗ്‌ലെ. മറ്റു രണ്ടു റൈഡർമാരായ മൃണാൾ നായർ, ദന്യത മസ്കർ എന്നിവരോടൊപ്പം സഞ്ചരിക്കവെയാണ് അപകടം ഉണ്ടായതെന്ന് കാസ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബൈയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള വെട്ടി ഗ്രാമത്തിനടുത്തെത്തിയപ്പോൾ ട്രക്കിനെ ഓവർടേക്ക് ചെയാൻ ഇവർ ശ്രമിച്ചു. എന്നാൽ വെള്ളം നിറഞ്ഞു കിടന്ന അപ്രതീക്ഷിത കുഴിയിൽ ഇവർ വീഴുകയും. ട്രക്കിന്റെ ടയർ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. എന്നും പോലീസ് പറഞ്ഞു. ഒരു പ്രൊഫഷണൽ റൈഡർ ആയിരുന്നതിനാൽ ഹെൽമെറ്റും മറ്റും ധരിച്ചിരുന്നെങ്കിലും മരണത്തിൽ നിന്ന് ഇവർക്ക്  രക്ഷപെടാനായില്ലെന്ന് പോലീസ് വ്യക്തമാക്കി.

പൊട്ടി പൊളിഞ്ഞ റോഡുകളും, കുഴികളും കൊണ്ട് ബ്രിഹൻമുംബൈ കോർപറേഷൻ റോഡുകളിൽ അപകടം പതിവാണെന്നും, അപകടങ്ങൾ ഒഴിവാക്കാൻ കോർപറേഷനോ സർക്കാരോ യാതൊരുവിധ നടപടിയും കൈകൊള്ളുന്നില്ലെന്നും, പ്രദേശ വാസികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button