KeralaLatest News

ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഇനി സാധിക്കില്ലെന്ന് പോലീസ് പറഞ്ഞതിന്റെ കാരണം?

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഇടയ്ക്കിടെ കോടതിയില്‍ ഹാജരാക്കാന്‍ വലിയ ബുദ്ധിമുട്ടാണ് പോലീസിന് നേരിടേണ്ടിവരുന്നത്. വന്‍ സുരക്ഷയൊരുക്കിയാണ് പോലീസ് കോടതിമുറ്റത്ത് ദിലീപിനെ എത്തിക്കുന്നത്. ഇനി ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. ഈ ആവശ്യം കോടതിയില്‍ സമര്‍പ്പിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു.

റിമാന്‍ഡ് കാലാവധി തീരുന്ന ദിലീപിനെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ട സാഹചര്യമുണ്ട്. എന്നാല്‍ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോഫറന്‍സിംഗിലൂടെ നടപടി പൂര്‍ത്തിയാക്കണമെന്നാണ് കോടതിയോട് പോലീസ് അഭ്യര്‍ഥിച്ചത്.

ചില സുരക്ഷ പ്രശ്‌നങ്ങളും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആലുവ സബ് ജയിലില്‍ നിന്നും 14 കിലോമീറ്റര്‍ കനത്ത സുരക്ഷയില്‍ കൊണ്ടുവരുന്നതിലും സൗകര്യം വീഡിയോ കോഫറന്‍സിംഗിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണൊണ് പോലീസിന്റെ വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button