Latest NewsNewsIndia

പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്നു

ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി ജനനസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ മറ്റ് രേഖകളോ ജനന തീയ്യതി തെളിയിക്കുന്നതിനായി ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്.

26-01-1989ന് ശേഷം ജനിച്ചവരെല്ലാം പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം ജനനസര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായി ഹാജരാക്കണമെന്ന വ്യവസ്ഥ 1980ലെ പാസ്പോര്‍ട്ട് നിയമപ്രകാരം നിലവിലുണ്ടായിരുന്നു. ഇതിന് പകരം സ്കൂളില്‍ നിന്നുള്ള ടി.സിയോ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നുള്ള വയസ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ പാന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

കൂടാതെ പാസ്പോര്‍ട്ടിന് വേണ്ടി ഇനിമുതല്‍ ഡൈവോഴ്സ് രേഖകളോ ദത്തെടുക്കല്‍ സര്‍ട്ടിഫിക്കറ്റുകളോ ഹാജരാക്കേണ്ടതില്ല. അനാഥര്‍ക്ക് വയസ് തെളിയിക്കുന്നതിന് വേണ്ടി അനാഥാലയത്തില്‍ നിന്നും ഹാജരാക്കുന്ന രേഖ മതിയാകും.

പുതിയ പാസ്പോര്‍ട്ടുകളില്‍ വ്യക്തിപരമായ വിവരങ്ങള്‍ ഇംഗ്ളീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും. 60 വയസില്‍ കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍ന്മാര്‍ക്കും 8 വയസില്‍ താഴെയുള്ളവര്‍ക്കും പാസ്പോര്‍ട്ട് ഫീസില്‍ 10 ശതമനം ഇളവു നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button