KeralaLatest NewsNewsCrime

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രാഷ്ട്രീയ നേതാവ് റിമാന്‍ഡില്‍

തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രാഷ്ട്രീയ നേതാവ് റിമാന്‍ഡില്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാവും കോട്ടയംകവല ആര്‍പ്പാമറ്റം സ്വദേശിയുമായ അമ്പാട്ട് കെ എം പോളാണ് പിടിയലായത്. 11 വയസുള്ള വിദ്യാര്‍ത്ഥിയാണ് പീഡനത്തിനു ഇരയായത്.

സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. പക്ഷേ ഉന്നത ഇടപെടലുകള്‍ കാരണം പീഡന വിവരം പുറലോകം അറിഞ്ഞില്ല. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടി വിവരം പറഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ 19നു ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതേ തുടര്‍ന്ന് പ്രതി ഒളവില്‍ പോയി. പിറ്റേന്ന് തന്നെ പോലീസ് പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button