സൗരോര്‍ജത്തിലും, ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന എയര്‍കണ്ടീഷന്‍ കുടകളുമായി എത്തിയിരിക്കുന്നത് സൗദി സ്വദേശിയാണ്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൂര്യതാപത്തില്‍ നിന്നും രക്ഷതേടാന്‍ വേണ്ടിയാണു പുതിയ കണ്ടെത്തല്‍. ഇതോടെ, ഉയര്‍ന്ന താപനിലമൂലമുണ്ടാകുന്ന ഉഷ്ണ രോഗങ്ങള്‍ ഇല്ലാതാവും. മക്ക നിവാസിയും എന്‍ജിനീയറുമായ മുഹമ്മദ് ഹാമിദ് സായീഗും സഹപ്രവര്‍ത്തവകരും ചേര്‍ന്നു രൂപ കല്‍പന ചെയ്ത കുട ഇത്തവണത്തെ ഹജ്ജിനു ഉപയോഗപ്പെടുത്തും .
ഫാന്‍ ഘടിപ്പിച്ചു പ്രവര്‍ത്തിക്കുന്ന കുടയ്ക്ക് 610 ഗ്രാം ഭാരമുണ്ട്. ഇതുകൂടാതെ, കുടയുടെ പിടിയില്‍ ജലസംഭരണിയും പിടിപ്പിച്ചിട്ടുണ്ട് .മണിക്കൂറുകളോളം വെള്ളം തളിച്ച് കുട പ്രവര്‍ത്തിപ്പിക്കാം എന്ന് മാത്രമല്ല, ഫാനിന്‍റെ വേഗവും ഉപയോഗിക്കുന്നയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും.
Post Your Comments