വര്‍ഷങ്ങളായി തന്റെ ഉറക്കം മുടക്കിയ ഭര്‍ത്താവിന്റെ കൂര്‍ക്കം വലിയെ റീമിക്സ് ഗാനമാക്കി മാറ്റിയിരിക്കുകയാണ് സ്പാനിഷുകാരിയായ ഒരു ഭാര്യ. ഇരുന്നും കിടന്നും പുസ്തകം വായിച്ചും കിടന്നുറങ്ങുന്ന ഭര്‍ത്താവിന്റെ വിവിധ തരം കൂര്‍ക്കം വലികള്‍ റെക്കോര്ഡ് ചെയ്ത് റീമിക്സ് രൂപത്തില്‍ തയ്യാറാക്കിയിരിക്കുകയാണ് ഇവര്‍.
ഡെസ്പാസിറ്റോ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സ് ആയാണ് കൂര്‍ക്കം വലി അവതരിപ്പിച്ചിരിക്കുന്നത്. മരുമകന്റെ സഹായത്തോടെയാണ് ഇവര്‍ മാഷ് അപ് രൂപത്തില്‍ കൂര്‍ക്കം വലികള്‍ ചേര്‍ത്തൊരുക്കിയത്. പത്ത് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. റീമിക്സ് ഗാനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ പാട്ടിനേക്കാള്‍ നല്ലതാണ് റീമിക്സ് എന്നും ഭര്‍ത്താവിനെ ഡോക്ടറെ കാണിക്കു എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Post Your Comments