CinemaLatest NewsMovie SongsBollywoodEntertainment

ഷാരൂഖ്​ ഖാന്​ പിന്നാലെ അജയ്​ ദേവ്​ഗണിനും ബച്ചന്‍ കുടുംബത്തിനും​ എന്‍ഫോഴ്​സ്​മ​ന്റ് ഡയറക്​ടറേറ്റ്​ നോട്ടീസ്​

ബോളിവുഡ്​ സൂപ്പര്‍ താരം ഷാരൂഖ്​ ഖാന്​ പിന്നാലെ ​ എന്‍ഫോഴ്​സ്​മ​ന്റ് ഡയറക്​ടറേറ്റ്​ അജയ്​ ദേവ്​ഗണിനും ബച്ചന്‍ കുടുംബത്തിനും നോട്ടീസ് അയച്ചു​. കഴിഞ്ഞ 13 വര്‍ഷത്തെ വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാട്​ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടാണ്​ ബച്ചന്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും നോട്ടീസ്​ അയച്ചിരിക്കുന്നത്​. അമിതാഭ്​ ബച്ചന്‍, ഭാര്യ ജയ, അഭിഷേക്​ ബച്ചന്‍, ​െഎശ്വര്യറായ്, എന്നിവര്‍ക്കാണ്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​. ഇതേ ആവശ്യം അറിയിച്ചുകൊണ്ട്‌ നടന്‍ അജയ്​ ദേവ്​ഗണിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഫോറിന്‍ എക്​സ്​ചേഞ്ച്​ മാനേജ്​മ​െന്‍റ്​ ആക്​ടിലെ വകുപ്പുകളുടെ ലംഘനത്തിനാണ്​ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റി​​െന്‍റ നോട്ടീസ്​​. ​സംഭവത്തെ കുറിച്ച്‌​ പ്രാഥമിക അന്വേഷണം നടത്തുന്നതി​​െന്‍റ ഭാഗമായാണ്​ ഇവര്‍ക്ക്​ നോട്ടീസ്​ നല്‍കിയിരിക്കുന്നതെന്നാണ്​ റിപ്പോര്‍ട്ടുകള്‍. 2004 മുതലുള്ള ഇവരുടെ ഇടപാടുകളാണ്​ പരിശോധിക്കുക.

നേരത്തെ കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സി​​െന്‍റ ഒാഹരികള്‍ കുറഞ്ഞ വിലയ്ക്ക്​ വിറ്റതിന്​ ഷാരൂഖാന്​ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ കാരണം കാണിക്കല്‍ നോട്ടീസ്​ അയച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബോളിവുഡിലെ മറ്റ്​ മുന്‍നിര താരങ്ങളും ഇ.ഡിയുടെ നിരീക്ഷണത്തില്‍ വരുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button