Latest NewsNewsIndia

റിയലന്‍സ് ഓഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നു

റിയലന്‍സ് ഓഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 40 വര്‍ഷത്തെ വളര്‍ച്ചയുടെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 40 – ാമത് വാര്‍ഷിക സമ്മേളനത്തിലാണ് ചെയര്‍മാന്‍ മുകേഷ് അംബാനി
കണക്കുകള്‍ ഓഹരി ഉടമകളുമായി പങ്കുവെച്ചത്. 10 കോടിയുടെ ഓഹരി മൂല്യലമാണ് 1977ല്‍ റിലയന്‍സിനു ഉണ്ടായിരുന്നത്. 2017 ആയപ്പോഴേക്കും അത് 5 ലക്ഷം കോടിയായി വര്‍ധിച്ചു. 40 വര്‍ഷം കൊണ്ട് കമ്പനി സ്വന്തമാക്കിയത് 50,000 ഇരട്ടി വളര്‍ച്ചയാണെന്നും ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.
എല്ലാ രണ്ടര വര്‍ഷത്തിലും ഓഹരിയുടെ മൂല്യത്തില്‍ വന്‍ വര്‍ധനയാണ് ഉള്ളത്. ഓഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1977ല്‍ റിലയന്‍സില്‍ 1000 രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍
ലഭിക്കുന്നത് 16.5 ലക്ഷം രൂപയാണെന്നും മുകേഷ് അംബാനി അറിയിച്ചു.

റിയലന്‍സ് ജിയോക്ക് 10 കോടി ഉപഭോക്താക്കളെ ലഭിച്ചു. ഇത് 170 ദിവസം കൊണ്ടാണ് സാധ്യമായത്. 10000 ജിയോ ഓഫീസുകളും 10 ലക്ഷം ജിയോ ഔട്ട്‌ലെറ്റുകളും സെപ്റ്റംബറാടെ തുടങ്ങുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.

 

shortlink

Post Your Comments


Back to top button