Latest NewsNewsInternational

ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ ഉദരത്തില്‍ കണ്ടത് ആരെയും അമ്പരിപ്പിക്കുന്നത്

ചൈനയില്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ നിന്ന് 200 ഓളം കല്ലുകള്‍ കണ്ടെത്തി.
പിത്തസഞ്ചിയില്‍ ഉണ്ടാകുന്ന കല്ലുകള്‍ ശസ്ത്രക്രിയിലൂടെ നീക്കം ചെയ്തു. ഒരു ദശാബ്ദത്തിലേറെയായി പ്രഭാതഭക്ഷണം ഒഴിവാക്കിയത് ഇതിനു കാരണമായതെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയലൂടെയാണ് ഡോക്ടര്‍മാര്‍ കല്ലുകള്‍ നീക്കം ചെയതത്. 

പിത്തസഞ്ചിയിലും കരളിലുമാണ് കല്ലുകള്‍ ഉണ്ടായിരുന്നത്. ജൂലൈ 15നു ഹുസുവിലെ ഗുണാജി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.45 വയസുകാരിയായ ചെന്റെ ശരീരത്തില്‍ നിന്നുമാണ് കല്ലുകള്‍ നീക്കം ചെയതത്. മുട്ടകള്‍ പോലെ വളരെ വലിയ കല്ലുകള്‍ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചെനിനു വേദന അനുഭവപ്പെടാന്‍ തുടങ്ങിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഭയം മൂലം അവള്‍ വിസമ്മതിച്ചു.വയറുവേദന താങ്ങാനാവാത്ത അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗ്യാസ്സ്‌റ്റോണുകള്‍ ഏതൊക്കെയാണ്?

പിത്തസഞ്ചിയില്‍ രൂപപ്പെട്ട ഗാല്‍സ്റ്റണുകള്‍ സാധാരണയായി കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന ചെറിയ സ്ഫടികങ്ങളാണ്. സമാനമായ രീതിയിലാണ കരള്‍ കല്ലുകളും രൂപം കൊള്ളുന്നത്. അത് രൂപം കൊള്ളുന്നത് കരളിലാണെന്നു മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button