മൗറീഷ്യസിലെ മാഹീ ദ്വീപിനു സമീപം എമിറേറ്റ്സ് എയർലൈനായ എ 380 വിമാനം കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അതേ പാതയിലൂടെ വന്ന മറ്റാെരു വിമാനമാണ് ആശങ്ക പരത്തിയത്. മറ്റൊരു വിമാനമായ എയർ സെഷെൽസ് എയർബസ് എ 3003 കയറാൻ തയ്യാറെടുക്കുകായിരുന്നു .ഇ.കെ703 എമിറേറ്റ്സ്് വിമാനം ഇതേ പാതയിൽ എത്തിയതാണ് അപകടസാധ്യത ഉണ്ടാക്കിയത്. മൗറീഷ്യസിലെ എയർ ട്രാഫിക് കൺട്രോൾ ഓഫീസർമാർ എയർ സെയ്ഷെൽസ് വിമാനം പറത്തണമെന്ന് ആവശ്യപ്പെട്ട് എയർപോർട്ട് കൺട്രോൾ സ്റ്റാഫിന് അനുമതി നൽകിയിരുന്നു. 37,000 അടി ഉയരത്തിൽ കയറാൻ നിർദ്ദേശം നൽകി. ഇതേ സമയത്ത് തന്നെ എമിറേറ്റ്സ് എയർലൈനായ എ 380 വിമാനത്തിനു 40,000 മുതൽ 38,000 വരെ അടി ഉയരാനുള്ള നിർദേശം കിട്ടിയതാണ് കൂട്ടിയിടിക്കുള്ള സാധ്യത വരുത്തിയത്.
എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശങ്ങൾ തെറ്റായ വായനയിലൂടെ സംഭവിച്ചതായി അറിവായിട്ടില്ലെന്ന് ഏവിയേഷൻ ഹെറാൾഡ് അറിയിച്ചു.
Post Your Comments