ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ആദ്യം ശരീരം ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ പലരും അവഗണിയ്ക്കുകയാണ് ചെയ്യുന്നത്. കാലുകള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇവയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ എത്തിയ്ക്കുന്നത്.
കാല്‍ വിണ്ടു കീറുന്നത് സാധാരണയാണ്. എന്നാല്‍ തൈറോയ്ഡ് രോഗത്തിനുള്ള മുന്നറിയിപ്പാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കാല്‍ വിണ്ടു കീറുന്നതിനെ അലസമായി ഒരിക്കലും വിടരുത് എന്നതാണ്. കാല്‍ വിണ്ടു കീറുന്നത് സാധാരണയാണ്. എന്നാല്‍ തൈറോയ്ഡ് രോഗത്തിനുള്ള മുന്നറിയിപ്പാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കാല്‍ വിണ്ടു കീറുന്നതിനെ അലസമായി ഒരിക്കലും വിടരുത് എന്നതാണ്.
ചിലരില്‍ പൊതുവേ രോമവളര്‍ച്ച കുറവായിരിക്കും. എന്നാല്‍ ചിലരില്‍ കാലില്‍ മാത്രം രോമവളര്‍ച്ച കുറയുന്നത് കാല്‍പാദങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിന്റെ സൂചനയാണ്. തള്ളവിരലില്‍ ഇടയ്ക്കിടയ്ക്ക് തരിപ്പ് അനുഭവപ്പെടാറുണ്ടോ? ചെറുപ്പാക്കാരില്‍ ഇത് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ അത് ടൈപ്പ് 2 ഡയബറ്റിസിന്റെ സൂചനയാണ് എന്ന് നിസ്സംശയം പറയാം.
വിരലിന്റെ അറ്റത്ത് തരിപ്പ് കൂടുതലെങ്കില്‍ നാഡീവ്യവസ്ഥയിലുള്ള തകരാറാണ് എന്ന് അനുമാനിയ്ക്കാം. ഇത് വര്‍ദ്ധിയ്ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മടിയ്ക്കാതിരിക്കുക. നഖങ്ങളില്‍ ഏതെങ്കിലും തരത്തില്‍ കറുത്ത കുത്തുകള്‍ കണ്ടാലും ശ്രദ്ധിക്കാം. ചര്‍മ്മത്തെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റെ തുടക്കമാകാം എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
Post Your Comments