ലക്‌നൗ: മദ്യം നിരോധിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തള്ളി യോഗി സർക്കാർ. മദ്യത്തിൽ നിന്നുള്ള നികുതി പണം കൊണ്ടാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മദ്യം നിരോധിച്ചാൽ സംസ്ഥാനത്ത് അനധികൃത മദ്യം ഒഴുകുമെന്നും ഇത് കൂടുതൽ പ്രശ്നത്തിന് വഴി വെക്കുമെന്നും എക്‌സൈസ് മന്ത്രി ജയ് പ്രതാപ് സിങ് പറഞ്ഞു.
കോൺഗ്രസ് നിയമകക്ഷി നേതാവ് അജയ് ലല്ലുവിന്റെ ചോദ്യത്തിന് മറുപടി നല്‍കുവായിരുന്നു അദ്ദേഹം. വരുമാനവും പൊതുതാല്പര്യവും കണക്കിലെടുത്തതാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സംസ്ഥാനം 50 വർഷം ഭരിച്ചവർ ഇത്തരം ഒരു ആവശ്യവുമായി വന്നത് വിരോധാഭാസമാണെന്ന് പാർലമെന്റ് കാര്യ മന്ത്രി സുരേഷ് ഖന്ന പറഞ്ഞു. സർക്കാർ മദ്യത്തിന് അനുകൂലമല്ലെന്നും എന്നാൽ മദ്യ നിരോധനം പ്രവർത്തികമല്ലെന്നും കൂട്ടി ചേർത്തു
Post Your Comments