യവുണ്ടെ : ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ സൈനിക ബോട്ട് കടലില്‍ മുങ്ങി 34 സൈനികരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ തീരത്താണ് ബോട്ട് മുങ്ങിയത്. ബോട്ടില്‍ നിന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നൈജീരിയ ആസ്ഥാനമാക്കിയ ബൊക്കോ ഹറാം ഭീകര്‍ക്കെതിരെ പോരാട്ടം നടത്തുന്ന ദ്രുതകര്‍മ വിഭാഗത്തിലെ 37 അംഗങ്ങള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബൊക്കോ ഹറാം കാമറൂണില്‍ നിരന്തരം ആക്രമണം നടത്താറുണ്ട്. ഈ മാസം വടക്കുകിഴക്കന്‍ കാമറൂണില്‍ ബൊക്കോ ഹറാം നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടിരുന്നു.
Post Your Comments