Latest NewsNewsInternationalTechnology

നാലായിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു കർഷകനെ കുറിച്ച്

നാലായിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു കർഷകൻ. ഇന്നത്തെ തലമുറയ്ക്ക് നാലായിരം വർഷങ്ങൾക്കു മുൻപ് വെങ്കലയുഗത്തിൽ ജീവിച്ചിരുന്ന ഒരു കർഷകന്റെ മുഖം കാണാൻ അവസരമൊരുക്കുകയാണ് ഗവേഷകർ.

ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ ഫോറൻസിക് വിദഗ്ദ്ധർ ത്രിമാന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ഫേസ് ലാബിൽ തലയോട്ടിയിൽ നിന്ന് മുഖരൂപം സൃഷ്ടിച്ചത്. ബൂസ്റ്റൺ മ്യൂസീയത്തിൽ സൂക്ഷിച്ചിരുന്ന അസ്ഥികൂടം 1930 ൽ പെട്ടിയിൽ അടക്കം ചെയ്ത നിലയിൽ ഇംഗ്ലണ്ടിലെ ഡർബിഷെയറിൽ നിന്നാണ് ഖനനം ചെയ്തെടുത്തത്. അഞ്ചടി ഏഴിഞ്ച് ഉയരവും ഏകദേശം 30 വയസുമുള്ള മനുഷ്യന്റേതാണ് ആസ്ഥികൂടമെന്ന് പഠനത്തിൽ വ്യക്തമായി.

കൈമുട്ടിൽ പൊട്ടലുണ്ടായിരുന്നു. മരണകാരണം വ്യക്തമല്ല. തലയോട്ടിയിലെ പല എല്ലുകളും നശിച്ച നിലയിലായിരുന്നു. അതിനാൽ വലിയ ഒരു വെല്ലുവിളിയായിരുന്നു മുഖം പുനർസൃഷ്ടിക്കുക എന്നത്. തലയോട്ടിയിലെ ഓരോ അസ്ഥികളുടെയും ത്രിമാന ചിത്രീകരണം നടത്തി അവ കമ്പ്യൂട്ടർ സ്‌ക്രീനിൽ കൂട്ടിയോജിപ്പിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button