ചെറിയ പ്രായത്തിൽ തന്നെ തന്റെ അച്ഛനമ്മമാരിൽ നിന്ന് അകന്ന് ജീവിക്കേണ്ടി വന്നതിന്റെ കഥ പറയുകയാണ് ഒരു അഞ്ചാം ക്ലാസുകാരി. അച്ഛനമ്മമാർക്കൊപ്പം ഗ്രാമത്തിലായിരുന്ന പെൺകുട്ടി മികച്ച വിദ്യാഭ്യാസത്തിനുവേണ്ടിയാണ് പട്ടണത്തിലെത്തിയത്. അവിടെ ബന്ധുക്കളോടൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവൾ തന്റെ കഥ ലോകത്തോടു പറഞ്ഞത്. തന്റെ സ്‌കൂളിനെ താൻ ഏറെ സ്നേഹിക്കുന്നുണ്ടെന്നും സ്കൂളിൽ നിന്നു തന്നുവിട്ട ഫോമെല്ലാം തനിയെ പൂരിപ്പിക്കാൻ തനിക്കിപ്പോൾ കഴിയുന്നുണ്ടെന്നും അവൾ പറയുന്നു.
വലുതാവുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് താൻ ആരായാലാണോ മാതാപിതാക്കൾക്ക് അഭിമാനമുണ്ടാകുക, ആ നിലയിലെത്തിച്ചേരാനായിരിക്കും തന്റെ ശ്രമമെന്നാണ് പെൺകുട്ടി പറഞ്ഞത്. എനിക്കവരെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവർക്കും എന്നെ മിസ് ചെയ്യാറുണ്ട്. വിഷമം വരുമ്പോൾ പുസ്തകം തുറന്ന് പഠിക്കാൻ തുടങ്ങും. അപ്പോൾ അച്ഛനമ്മമാർ തന്റെ കൂടെയുണ്ടെന്ന് തോന്നലുണ്ടാകും എന്ന് പറഞ്ഞാണ് പെൺകുട്ടി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
Post Your Comments