Latest NewsKeralaNews

ഒരു കിലോ സ്വർണം കൊടുത്ത് വിവാഹം കഴിപ്പിച്ചയച്ച പെൺകുട്ടി ഭർത്യഗൃഹത്തിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവധുവിനെ ഭർത്യഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം ഗാന്ധിനഗര്‍ മന്‍സില്‍ റോഷന്റെ ഭാര്യ സല്‍ഷയെയാണ് (20) ഭര്‍ത്തൃഗൃഹത്തിന്റെ രണ്ടാം നിലയില്‍ കിടപ്പു മുറിയോട് ചേര്‍ന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 23 നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെ ചൊല്ലിയും മറ്റുമുണ്ടായ പീഡനമാണ് യുവതിയുടെ മരണകാരണമായി ബന്ധുക്കൾ ആരോപിക്കുന്നത്.

ഇതു കൂടാതെ സ്വന്തം വീട്ടില്‍ പോകുന്നതിന് യുവാവ് പെണ്‍കുട്ടിയെ വിലക്കിരുന്നതായും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. കട്ടിലില്‍ കാല്‍മുട്ടി നില്‍കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button