ന്യൂഡൽഹി: ഇന്ത്യ – ചെെന അതിർത്തിക്കു സമീപം ഇന്ത്യ ഹോവിറ്റ്സർ തോക്കുകൾ ( ആർട്രാ ലെെറ്റ് ഹോവിറ്റ്സർ ) പൊഖ്റാൻ മരുഭൂമിയിൽ പരീക്ഷിച്ചു . പുതിയതായി രൂപീകരിച്ച സെെന്യ വിഭാഗമായ 17 മൗണ്ടൈൻ സ്ട്രയിക് കോറിനു വേണ്ടി വാങ്ങിയ തോക്കുകളാണ് പരീക്ഷിച്ചത്. ബോഫോഴ്സ് അഴിമതിക്കു ശേഷം 30 വർഷത്തിനു ശേഷമാണ് ഇത്തരം പുതിയ തോക്കുകൾ സെെന്യത്തിനു ലഭിച്ചത്. സ്വീഡനിലെ ബോഫോഴ്സ്എന്ന ആയുധ നിർമ്മതാക്കളിൽ 1980 ലാണ് ഇതിനു മുമ്പ് ഇന്ത്യ തോക്കുകൾ വാങ്ങിയത്.
തോക്കിന്റെ സഞ്ചാരപഥം, വേഗത, വെടിയുണ്ടകളുടെ ആവൃതി ഇവയാണ് സെെന്യം പരീക്ഷണ വിധേയമാക്കിയത്. സെപ്റ്റംബറിൽ തോക്കുകൾ സെെന്യത്തിനായി പൂർണ്ണസജ്ജമാകും. അതു വരെ തോക്ക് പരീക്ഷണം നടത്തും. അടുത്ത വർഷത്തോടെ മൂന്നു തോക്കുകളും കൂടി സെെന്യത്തിനു സ്വന്തമാകും. 2019 ലെ മാർച്ച് മുതൽ പ്രതിമാസം അഞ്ചു തോക്ക് വിധം സെെന്യം വാങ്ങും. 2021 ഓടെ നടപടികൾ പൂർത്തീകരിക്കും.
മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് 5100 കോടി രൂപയക്കാണ് ഇന്ത്യ ഹോവിറ്റ്സർ തോക്കുകൾ യു.എസിൽ നിന്നും വാങ്ങാൻ കരാർ ഒപ്പിട്ടത്. ചെെനയുമായി അതിർത്തി പങ്കിടുന്ന ലഢാക്ക്,അരുണചാൽ പ്രദേശ് മേഖലകളിലാണ് ഈ തോക്കുകൾ പ്രധാനമായും ഉപയോഗിക്കുക.
Post Your Comments