KeralaLatest NewsNews

രശ്‌മിയുടെ റേറ്റ് എത്രയാണെന്ന് ചോദിക്കാൻ ഉന്നത പോലീസ് ഉദ്യഗസ്ഥന്റെ ആവശ്യം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോഴും ഓൺലൈൻ പെൺവാണിഭക്കേസിൽ തന്റെ അറസ്റ്റ് ഉണ്ടായപ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമീപനത്തിലെ വ്യത്യസ്തത ചൂണ്ടിക്കാട്ടി രശ്‌മി ആര്‍ നായർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്‌മി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്, അന്വേഷണത്തില്‍ ഇരിക്കുന്ന കേസാണ് അങ്ങനെയുള്ള സമയത്ത് അധികം വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുത് അത് പ്രതിഭാഗത്തിനും പ്രോസ്ക്യൂഷനും ദോഷംചെയ്യും എന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലവില്‍ ഉണ്ടല്ലോ എന്നായിരുന്നു ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്.

എന്നാൽ തന്റെ അറസ്റ്റിന് ശേഷം ഒരു വ്യവസ്ഥ അംഗീകരിച്ചാൽ ഐജി ശ്രീജിത്ത്‌ അന്തിചർച്ചയ്ക്ക് വരാൻ തയ്യാറായതായി രശ്‌മി പറയുന്നു. ചര്‍ച്ചയ്ക്കിടെ അവതാരകന്‍ അദ്ദേഹത്തോട് “രശ്മിയുടെ റേറ്റ് എത്രയാണ്” എന്ന് ചോദിക്കണം അദ്ദേഹത്തിനു അത് ലൈവില്‍ വിശദീകരിക്കണം, അതിനു തയ്യാറായ ഒരൊറ്റ വാര്‍ത്താ അവതാരകനെ അന്ന് മലയാളത്തില്‍ ഉണ്ടായുള്ളൂ എന്നും രശ്‌മി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

shortlink

Post Your Comments


Back to top button