MollywoodLatest NewsCinemaMovie SongsEntertainment

‘കൈരളി’ സിനിമയാകുന്നു

പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു. കേരളത്തിന് സ്വന്തമായൊരു കപ്പല്‍ എന്ന ചരിത്രമുഹൂര്‍ത്തത്തിന്റെ സാക്ഷ്യമായിരുന്നു കൈരളി. എന്നാല്‍ ആ ആഘോഷത്തിന്റെ ആരവം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ മലയാളികളെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത ‘കൈരളി’ എന്ന കപ്പലിന്റെ കഥയുമായാണ് ജോമോന്‍ എത്തുന്നത്. സിദ്ധാര്‍ത്ഥ ശിവ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കേരളാ സർക്കാർ സ്ഥാപനമായ കേരളാ ഷിപ്പിംഗ് കോർപറേഷന്റെ കപ്പലായിരുന്നു കൈരളി. നോർവെയിൽ നിന്ന് പഴയ വിലയ്ക്കു വാങ്ങിയ ഓസ്കാർസോർഡ് എന്ന കപ്പലാണ് എം.വി.കൈരളി എന്ന പേര് സ്വീകരിച്ചത്. 1979 ജൂണിന് മർമ്മഗോവ തുറമുഖത്തുനിന്നും യൂറോപ്പിലെ റോസ്റ്റക്കിലേക്ക് യാത്രതിരിച്ച കൈരളി കപ്പൽ, നാല് ദിവസങ്ങൾക്ക് ശേഷം കാണാതായി. കപ്പൽകാണാതായതോടെ പ്രവർത്തനം നിലച്ച കോർപറേഷൻ കേരളാ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ലയിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റൻ മരിയദാസ് ജോസഫ് അടക്കം 51 ജീവനക്കാരെ കാണാതായി. ഈ സംഭവത്തെ വര്‍ത്തമാനക്കാലവുമായി കൂട്ടിയിണക്കി ഒരുക്കുകയാണ് ജോമോന്‍.

കൈരളി കപ്പല്‍ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോര്‍ത്തിണക്കിയാണ് ചിത്രം വികസിക്കുന്നത്. കേരളം, ഗോവ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ സൊമാലിയയുടെ അയല്‍രാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ കൂടി ചിത്രീകരണം നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button