റാഞ്ചി: സര്‍ക്കാര്‍ വെബ്സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായ ജാര്‍ഖണ്ഡിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. സൈബര്‍ ആക്രമണത്തിന് ഇരയായത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ സൈറ്റാണ്. ഹാക്ക് ചെയ്ത സൈറ്റിൽ മുസ്ലീങ്ങള്‍ക്കെതിരായ അക്രമം നിര്‍ത്തണമെന്ന സന്ദേശവുമുണ്ട്.
ഹാക്കിങ് ജൂലൈ ആദ്യമാണ് നടന്നത്. പക്ഷെ കഴിഞ്ഞദിവസം മാത്രമാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. നേരത്തെ ഇതേ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഹാക്കര്‍മാര്‍ പ്രോക്സി സര്‍വര്‍ വഴിയാണ് നുഴഞ്ഞുകയറിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആരാണിതിന് പിന്നിലെന്ന് വ്യക്തമല്ല. ജപ്പാന്‍ സര്‍വറാണ് കാണിക്കുന്നതെങ്കിലും മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം അനുകൂലികളായിരിക്കും ഇതിന് പിന്നിലെന്നാണ് നിഗമനം.
നിരപരാധികളായ മുസ്ലീങ്ങളെ അക്രമിക്കരുത്. മുസ്ലീം സ്ത്രീകള്‍ക്കെതിരാായും മറ്റുമുണ്ടാകുന്ന അക്രമം നിര്‍ത്തണമെന്നും സന്ദേശത്തിലുണ്ട്. താന്‍ ഒരു നശീകരണ സ്വഭാവമുള്ള വ്യക്തിയല്ലെന്നും സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ബോധ്യപ്പെടുത്തുക കൂടിയാണ് തന്റെ ഉദ്ദേശമെന്നും ഹാക്കര്‍ പറഞ്ഞു.
Post Your Comments