ധാക്ക: ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി ബംഗ്ലാദേശിൽ കുത്തേറ്റു മരിച്ചു. ചിറ്റഗോംഗ് സർവകലാശാലയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയും മണിപ്പൂർ സ്വദേശിയുമായ അതീഫ് ഷെയ്ക്കാണ് (25) കൊല്ലപ്പെട്ടത്. മണിപ്പൂർ സ്വദേശിയും അതീഫിന്റെ സുഹൃത്തുമായ വിൻസൺ മൈസ്നാം സിംഗാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം വിൻസൺ ആത്മഹത്യക്ക് ശ്രമിച്ചു.
ചിറ്റഗോംഗിലെ അക്ബർ ഷാ ഏരിയായിലുള്ള ഫ്ളാറ്റിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ശേഷം ഫ്ളാറ്റിൽ വിൻസൺ തൂങ്ങിമരിക്കാൻ ശ്രമിച്ചു. പക്ഷേ കൂടെ താമസിക്കുന്നവർ ഇയാളെ രക്ഷപെടുത്തി. കൊല്ലപ്പെട്ട അതീഫ് ഷെയ്ക്ക് ഉൾപ്പെട നാലു പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. എല്ലാവരും മണിപ്പൂരിൽനിന്നുള്ളവരാണ്. അതീഫും വിൻസണും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Post Your Comments