ന്യൂഡൽഹി: ലോകത്തിലെ അലസന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ ഇടം നേടി ഇന്ത്യ. സാൻഫോർഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ. നടന്നുപോകാവുന്ന ദൂരത്തേക്കുപോലും കാറിനെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യാക്കാരും. 46 രാജ്യങ്ങളിൽ നടന്ന പഠനത്തിൽ മടിയുടെ കാര്യത്തിൽ 39ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയിൽ ഒരാൾ ഒരു ദിവസം നടക്കുന്ന ദൂരം ശരാശരി 4297 അടി മാത്രമാണ്.
7 ലക്ഷം ആളുകളിൽ നിന്ന് മൊബൈൽ ആപ് വഴി വിവരങ്ങൾ ശേഖരിച്ചാണ് പഠനം പൂർത്തിയാക്കിയത്. ചൈനയാണ് പഠനത്തിൽ ഏറ്റവും മടി കുറവുള്ള രാജ്യമായി കണ്ടെത്തിയത്. അതിൽ തന്നെ ഹോങ്കോങ് ആണ് ഏറ്റവും മടി കുറവുള്ളവരുടെ നാട് ഒരു ശരാശരി ചൈനക്കാരൻ ഒരുദിവസം നടക്കുന്നത് 6880 അടിയാണ്.
എന്നാൽ പഠനത്തിൽ ഏറ്റവും മടിയുള്ളവരുടെ രാജ്യമായി കണ്ടെത്തിയത് ഇന്തോനേഷ്യയാണ്. 3513 അടിയാണ് ഒരു ശരാശരി ഇന്തോനേഷ്യക്കാരൻ നടക്കുന്നത്. ലോകത്താകമാനമുള്ള നടപ്പിന്‍റെ ശരാശരി കണക്കെടുത്താൽ അത് 4961 അടിയാണ് എന്നാൽ അമേരിക്കയുടേത് 4774 അടി മാത്രമാണ്.
മടി കുറവുള്ളവരുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ജപ്പാൻ,ചൈന എന്നീ രാജ്യങ്ങളാണ്. 6000 അടിക്കു മുകളിലാണ് ഈ രാജ്യത്തെ ജനങ്ങൾ പ്രതിദിനം നടക്കുന്നത്. ഇന്തോനേഷ്യയോടൊപ്പം സൗദി അറേബ്യാ,മലേഷ്യ എന്നി രാജ്യങ്ങളും മടിയന്മാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഇന്ത്യയിൽ മടിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. പുരുഷന്മാർ 4606 അടി പ്രതിദിനം നടക്കുമ്പോൾ സ്ത്രീകൾ 3684 അടി മാത്രമാണ് നടക്കുന്നത്. അമിത വണ്ണത്തിന്‍റെ കാര്യത്തിലും ഇന്ത്യയിലെ സ്ത്രീകൾ പുരുഷന്മാരേക്കാൾ ബഹുദൂരം മുന്നിലാണ്. പുരുഷന്മാരിൽ 67 ശതമാനം അമിതവണ്ണമുള്ളവരാണ്. എന്നാൽ സ്‌ത്രീകളിൽ അത് 232 ശതമാനമാണ്. ശരാശരി നടത്തം കൂടുന്നതനുസരിച്ച് അമിതവണ്ണമുള്ളവരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Post Your Comments