Karkkidakam

കര്‍ക്കടകവും കൃഷി രീതികളും!

 

ചൂടും വെയിലും മാറി മഴയുടെ കുളിരിലാണ് കേരളം. മഴക്കാലത്ത് കൃഷി ചെയ്യുന്നത് വളരെ പ്രയാസമാണെന്ന്  പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ? എന്നതിനും അപ്പുറം കര്‍ക്കടകമായാല്‍ വ്യത്യസ്തമായ കൃഷി രീതി അനുകരിക്കേണ്ടതുണ്ടോ.

സാധാരണ കേരളീയര്‍ മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്ത് വരുന്നത്. എന്നാല്‍,പലപ്പോഴും ഈ സമയത്ത് കൃഷി ചെയ്യാന്‍ പറ്റില്ല എന്നും പറഞ്ഞു ഒഴിഞ്ഞു നില്‍ക്കുന്നവരേയും കാണാം. കര്‍ക്കടക സമയത്ത് മാത്രമല്ല, നല്ല വേനല്‍ സമയത്തും നമുക്ക് ഒന്നും പുതുതായി ചെയ്യാന്‍ പറ്റില്ല. എന്നാല്‍ അതിനും മുന്‍പേ, ഇതിനൊക്കെയായുള്ള ഒരുക്കങ്ങള്‍ നമ്മുടെ കൃഷിയില്‍ ചെയ്ത് വന്നെങ്കില്‍ ഇനിയുള്ള സമയങ്ങളില്‍ നമുക്ക് ബുദ്ടിമുട്ടൊന്നും കൂടാതെ ശുദ്ധമായ പച്ചക്കറി കഴിക്കാം. നമുക്കാവശ്യമുള്ള അറുപത് ശതമാനം ഭക്ഷ്യ ഉത്പാദനത്തിന് കാലാവസ്ഥയെ ആശ്രയിച്ചിരിക്കേണ്ട കാര്യമില്ല എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഇലപ്പുള്ളി രോഗം വരുന്നതുകൊണ്ട് തന്നെ, മഴക്കാലത്ത് ചെയ്യാന്‍ പറ്റാത്ത പച്ചക്കറി കൃഷി എന്ന് പറയുന്നത് പ്രധാനമായും ചീരയാണ്. എന്നാല്‍ , പഴവര്‍ഗം, കിഴങ്ങുകള്‍, പച്ചക്കറിയൊക്കെ കൃഷി ചെയ്യാന്‍ വളരെ നല്ലതാണ് കര്‍ക്കടക മാസം. ഇനി ബാക്കിയുള്ളതിന്റെ കാര്യമാണെങ്കില്‍ മഴയ്ക്ക് മുന്‍പുള്ള പത്തോ ഇരുപതോ ദിവസത്തിനുള്ളില്‍ വിത്തിട്ട് പാകപ്പെടുത്തി വെക്കുകയാണെങ്കില്‍ മഴ വളരെ നല്ലതാണ്. കേരളത്തിന്റെ കാലാവസ്ഥ മാറിയത് കൊണ്ടുതന്നെ, കാലവര്‍ഷം അല്ലെങ്കില്‍ പെയ്യാന്‍ പോവുന്ന മഴയെ മുന്‍കൂട്ടി മനസ്സില്‍ കണ്ട് വിത്തിടുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്.
ഇനി, പച്ചക്കറിയെ സംബന്ധിച്ച് നല്ല മഴ സമയത്ത് വിത്ത് കുഴിച്ചിടാന്‍ പറ്റില്ല. അതുകൊണ്ട് ഇടവപ്പാതി മഴ വരുന്നതിനു മുന്‍പ് മുളപ്പിച്ചു നിര്‍ത്തുക എന്നതാണ് ഏക മാര്‍ഗം. നല്ല മനസിന്റെ ഉടമകളെ പ്രകൃതി കൈവിടില്ല എന്ന ഉറപ്പുള്ളത് കൊണ്ടുതന്നെ, ഈ കര്‍ക്കടകത്തില്‍ നല്ല രീതിയില്‍ കൃഷി ചെയ്ത് തുടങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button