എല്ലായിടവും ഇപ്പോൾ പിതൃ പുത്ര ബന്ധത്തിൽ പഴയതുപോലെയുള്ള ആഴം ഇല്ലാത്തതിനാൽ ഈ കാലഘട്ടത്തിൽ തർപ്പണത്തിന്റെ പ്രാധാന്യം വളരെയേറെയാണ്.”അമാവാസ്യായാം പിണ്ഡ പിതൃയാഗ:” അമാവാസി പിണ്ഡ പിതൃയാഗത്തിനുള്ളതാണ്. മനുഷ്യരുടെ പന്ത്രണ്ടു മാസമാണ് പിതൃക്കളുടെ ഒരു ദിവസമെന്നും വര്‍ഷത്തിലൊരിക്കല്‍ പിതൃബലിയിട്ടാല്‍ എല്ലാ ദിവസവും പിതൃക്കള്‍ക്കു ഭക്ഷണം ലഭിക്കുമെന്നാണ് ഹൈന്ദവ സങ്കല്‍പം.
കുടുംബത്തിലെ മരിച്ചുപോയ എല്ലാവര്‍ക്കും വേണ്ടിയാണ് കര്‍ക്കിടകവാവിന് ബലിയിടുന്നത്. കര്‍ക്കിടകബലി 21 തലമുറകള്‍ക്കായാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ തൊട്ട് പിന്നോട്ടുള്ള മണ്‍മറഞ്ഞുപോയ ഇരുപത്തിയൊന്നു തലമുറകളില്‍പ്പെട്ട പിതൃക്കള്‍ക്കായാണ് ബലിയിടുന്നതെന്നാണു വിശ്വാസം. ദേവന്‍മാര്‍ക്ക് വലുകാലിന്റെ മുട്ടു മടക്കിയും പിതൃക്കള്‍ക്ക് ഇടതുകാലിന്റെ മുട്ടു മടക്കിയുമാകണം ബലി ഇടേണ്ടത്. സ്‌ത്രീ-പുരുഷ ഭേദമില്ലാതെ ആര്‍ക്കും ബലിയിടാം.
പിതൃകര്‍മത്തിന് ഏറ്റവും യോഗ്യര്‍ മക്കളാണ്. മക്കളില്ലെങ്കില്‍ ഭാര്യയും ഭാര്യയുമില്ലെങ്കില്‍ സഹോദരനുമാണ് ബലിയിടേണ്ടത്.യഥാവിധി ചെയ്‌താല്‍ ശിഷ്യനും സുഹൃത്തുക്കള്‍ക്കുമൊക്കെ ബലിതര്‍പ്പണത്തിന് അവകാശമുണ്ട്.പിതൃക്കളുടെ മോക്ഷത്തിന് അമാവാസി ദിവസം ക്ഷേത്രത്തിലേ ജലാശയങ്ങളിലോ ചെയ്യുന്നതാണ് ബലി.ബലിയിടുമ്പോള്‍ കഴിയുന്നതും കോടി വസ്‌ത്രങ്ങളാണ് നല്ലത്. ശ്രാദ്ധവും ബലിയും രണ്ടാണ്. വിഷ്‌ണുപാദങ്ങളില്‍ ബലി അര്‍പ്പിക്കുക എന്നാണ് വിശ്വാസം.
അതുകൊണ്ടു തന്നെ മഹാവിഷ്‌ണു/പരശുരാമ ക്ഷേത്രങ്ങള്‍, ഒഴുക്കുള്ള ജലാശയങ്ങള്‍, കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ബലിയിട്ടാല്‍ വിശേഷമെന്നു കരുതുന്നു.ദര്‍ഭ, തുളസി, എള്ളിന്‍പൂവ്, അഗത്തി, കയ്യുണ്യം, താമര, ചെമ്പകപ്പൂവ് എന്നിവയൊക്കെ വിശേഷമാണ്. തുമ്പുള്ള ദര്‍ഭ, ചന്ദനം, മഞ്ഞള്‍, ബലിക്കറുക, നെയ്യ്, തേന്‍, കര്‍പ്പൂരം, പാല്‍, പച്ചരി തുടങ്ങിയവും ബലികര്‍മങ്ങള്‍ക്ക് ആവശ്യമാണ്. ബലിയിടുമ്പോള്‍ കഴിയുന്നതും കോടി വസ്‌ത്രങ്ങളാണ് നല്ലത്.
വാവുബലി ഇടുന്നവര്‍ മൂന്നു ദിവസം മുന്‍പേ വ്രതം അനുഷ്‌ഠിക്കണമെന്നാണു വ്യവസ്‌ഥ. ഈ മൂന്നു ദിവസങ്ങളിലും ബ്രഹ്‌മചര്യം പാലിക്കുകയും മത്സ്യമാംസാദികള്‍ വര്‍ജിക്കുകയും വേണം. ബലിയുടെ തലേന്ന് ഒരുനേരം ഉണക്കലരി ചോറ് തൈരും ഉപ്പും മുളകും പുളിയും ചേര്‍ത്ത് കഴിക്കാം. രാവിലെയും വൈകുന്നേരവും പഴങ്ങള്‍ മാത്രം കഴിക്കുക. സന്ധ്യക്കു ശേഷം ജലപാനം പോലും പാടില്ല. ബലിയിട്ട ശേഷം ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന തീര്‍ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം.
Post Your Comments