യാതൊരുവിധ കളവുകളെയും പ്രോത്സാഹിപ്പിക്കാത്ത മതമാണ് ഇസ്ലാം.എല്ലാ സാഹിത്യങ്ങളും ഭാവനയാണ്,ആ ഭാവനകളെല്ലാം കള വാണെന്ന് ഈയടുത്ത് ഒരു മുസൽമാൻ പറയുകയുണ്ടായി. അതുകൊണ്ട് കഥയും കവിതകളും എഴുതുന്നത് ഒരു മുസ്ലിമിന് ഹറാമാണ് എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ. ഇനി സാഹിത്യത്തിന്റെ വിഷയത്തിൽ ഇസ്ലാമിന്റെ കാഴ്‌ചപ്പാട് സത്യത്തിൽ എന്താണ്. എഴുതുന്നത് തെറ്റാണെങ്കിൽ അത് വായിക്കുന്നതും തെറ്റാവില്ലേ?
ചരിത്രം പറയുന്നത് ഇന്നത്തേതു പോലുള്ള ചെറുകഥകളോ നോവലുകളോ നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നാണ്. എങ്കിൽ പോലും ആ സമയങ്ങളിൽ നിലനിന്നിരുന്ന ഒരുപാട് അറബി കഥകൾ നമുക്ക് അറിയാം.കൂടുതലും അന്ന് നടന്നെന്നു പറയപ്പെടുന്ന യുദ്ധങ്ങളെ കുറിച്ചായിരുന്നു. അവയിൽ ചിലത് പൂർവികരുടെ ഇടയിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ വിവരണങ്ങളായിരുന്നു.
അതിൽ തന്നെ ചിലതാകട്ടെ അസാത്വീര് (കെട്ടുകഥകള്/ഐതിഹ്യങ്ങ
ള്) എന്ന വിഭാഗത്തില് പെട്ടവയും. ഇത്തരം കഥകൾ കേൾക്കുകയോ പറയുകയോ ചെയ്യരുതെന്ന് നബി(സ) കർഷനമായി വിലക്കിയതായി പ്രാമാണികമായ ഹദീസുകളിൽ ഒന്നും പറയപ്പെടുന്നില്ല.സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം സംഭവിച്ചുവെന്ന് ധരിപ്പിക്കാനോ വിശ്വസിപ്പിക്കാനോ ഉദ്ദേശിച്ച് മനഃപൂർവ്വം പറയുന്നതാണ് കള്ളം.
കഥ, കവിത തുടങ്ങിയ കാല്‌പനിക സാഹിത്യങ്ങളിൽ ഇല്ലാത്തത് ഉണ്ടെന്ന് വിശ്വസിപ്പിക്കുക എന്ന ഉദ്ദേശമില്ല. മറിച്ച്,അത് കേവലം ഭാവനയുടെ ആവിഷ്‌കാരം മാത്രമാണെന്ന് അതിനെക്കുറിച്ച് ധാരണയുള്ളവർക്കെല്ലാം അറിയാം.എങ്കിൽ പോലും ഇസ്ലാമിനെ ചുറ്റിപറ്റി ഒരുപാട് തെറ്റായ വാർത്തകൾ ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്.ഇതിലൊന്നും പെട്ടുപ്പോവാതെ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.ആമീൻ!
Post Your Comments