Latest NewsIndiaNews Story

ഐടിയിൽ ജോലി സുരക്ഷ ഇല്ല യുവാവ് ആത്മഹത്യ ചെയ്‌തു 

പൂനൈ : ജോലിയിൽ സുരക്ഷിതത്വം ഇല്ലാത്തതിന്‍റെ പേരിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആത്മഹത്യ ചെയ്തു.ആന്ധ്രയിലെ കൃഷ്ണ ജില്ല സ്വദേശി ഗോപികൃഷ്ണ ദുർഗാപ്രസാദാണ് പൂനൈയിലെ ഹോട്ടലിന്‍റെ മുകളിൽ നിന്നുംചാടി മരിച്ചത്.മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ പൂനൈയിലെ ഐ ടി സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിച്ചത്.

ഇതിന് മുൻപ് ദുർഗാപ്രസാദ്‌ ഡൽഹിയിലായിരുന്നു ജോലി ചെയ്‌തു കൊണ്ടിരുന്നത്. ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘ഐ ടിയിൽ ജോലി സുരക്ഷിതമല്ല എന്‍റെ കുടുംബത്തെ ഓർത്ത് ഞാൻ ദുഖിക്കുന്നു’ എന്നാണ് ഇംഗ്ലീഷിലെഴുതിയ ആത്മഹത്യ കുറിപ്പിൽ ദുർഗാപ്രസാദ് കുറിച്ചത്. ഇതോടൊപ്പം തന്‍റെ ഇടംകയ്യിൽ 25 മുറിവുകളും ദുർഗാപ്രസാദ് തീർത്തിട്ടുണ്ട് ഇതിൽ മരണം സംഭവിക്കാത്തതിനെ തുടർന്നാണ് 4നിലകളുള്ള ഹോട്ടലിന്‍റെ മുകളിൽ നിന്ന് ഇയാൾ ചാടി മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇയാൾ ആത്‍മഹത്യ ചെയ്‌തത്‌. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button