KeralaLatest NewsNews

ദിലീപിനെ പുറത്താക്കിയത് തെറ്റ്: ഹസീബ് ഹനീഫ്

മലയാളസിനിമയിലെ നിർമാതാക്കളുടെ സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കിയ നടപടി തെറ്റാണെന്ന് നിലപാടുമായി പ്രൊഡ്യൂസേർസ് അസോസിയേഷന്‍ ജോ. സെക്രട്ടറിയും നിർമാതാവുമായ ഹസീബ് ഹനീഫ് രംഗത്ത്. ഇപ്പോൾ ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. കുറ്റം തെളിഞ്ഞാൽ മാത്രമായിരുന്നു ഈ നടപടി വേണ്ടത് എന്നും ഹസീബ് ഹനീഫ് പറഞ്ഞു. മറ്റു സിനിമാ സംഘടനകള്‍ ചെയ്തത് പോലെ പ്രൊഡ്യൂസേർസ് അസോസിയേഷൻ പ്രവർത്തിച്ചത് ശരിയായില്ല. സ്വന്തം സംഘടനയിലെ അഞ്ചാറ് നിർമാതാക്കൾ ഈ നടനെ വിശ്വസിച്ച് കോടികൾ മുടക്കിട്ടുണ്ട്. അതു കൊണ്ട് എടുത്ത് ചാടിയുലള്ള തീരുമാനം എന്തിന് വേണ്ടിയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹസീബ് ഹനീഫിന്റെ പ്രസ്താവന….

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടാൻ പാടില്ല, ”ഇതാണ് നമ്മുടെ നിയമം. ഒരു കേസിൽ പ്രതിച്ചേർക്കപ്പെട്ടാൽ അയാൾ കുറ്റവാളി ആകുന്നില്ല. ‌‌

നീതിപീഠം ശിക്ഷ വിധിക്കുമ്പോൾ ആണ് അയാൾ കുറ്റവാളി ആകുന്നത്. അതിന് ശേഷം മാത്രമാണ് കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനില്‍ നിന്നും ദിലീപിനെ പുറത്താക്കേണ്ടിയിരുന്നത്. മറ്റു സിനിമാ സംഘടനകള്‍ ചെയ്തത് പോലെ പ്രൊഡ്യൂസേർസ് അസോസിയേഷൻ തുള്ളിച്ചാടുന്നത് നമ്മുടെ സഘടനയ്ക്ക് ഭൂഷണമല്ല.

സ്വന്തം സംഘടനയിലെ അഞ്ചാറ് നിർമാതാക്കൾ ഈ നടനെ വിശ്വസിച്ച് കോടികൾ മുടക്കിയപ്പോൾ ഇങ്ങനെയൊരു തീരുമാനം നമ്മുടെ അംഗങ്ങൾക്കു തന്നെ ദോഷകരമായേ ബാധിക്കൂ. അംഗങ്ങളെ സംരക്ഷിക്കേണ്ട അസോസിയേഷൻ അതുപോലും മുഖവിലയ്ക്കെടുത്തില്ല. ദിലീപ് കുറ്റവാളിയാണോ എന്നത് പരമോന്നത കോടതി തീരുമാനിക്കട്ടെ. എന്നിട്ടാകാമായിരുന്നു ഈ പുറത്താക്കൽ നാടകം. എടുത്ത് ചാടിയുള്ള തീരുമാനം എന്തിന് വേണ്ടിയെന്ന് അറിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button