Latest NewsNewsLife Style

ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ക്രീം പുരട്ടുമോ?

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ക്രീമിന്റെ ഉപയോഗം. വിവിധ തരത്തിലുള്ള ക്രീമുകളാണ് ഉള്ളത്. ഓരോ ചര്‍മ്മത്തിന്റേയും പ്രത്യേകത അനുസരിച്ച് ആയിരിക്കണം ക്രീം ഉപയോഗിക്കാന്‍. വരണ്ട ചര്‍മ്മം, സാധാരണ ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം എന്നിവയാണ് ചര്‍മ്മത്തിന്റെ തരം തിരിവ്.

ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുമ്പോള്‍ നൈറ്റ് ക്രീമിന്റെ ഉപയോഗം വളരെ ഫലപ്രദമായി മനസ്സിലാകും. എന്നും നൈറ്റ് ക്രീം ഉപയോഗിക്കുമ്പോള്‍ ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെ വളരെ ഫലപ്രദമായി നേരിടും.

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് നൈറ്റ് ക്രീം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ വരണ്ട ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച് ഈര്‍പ്പമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു.

ചര്‍മ്മം തൂങ്ങുന്നതിന് വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് നൈറ്റ് ക്രീം. പ്രായാധിക്യം മൂലമാണ് പലരുടേയും ചര്‍മ്മത്തില്‍ ചുളിവുകളും ചര്‍മ്മം തൂങ്ങുകയും ചെയ്യുന്നത്. എന്നാല്‍ നൈറ്റ് ക്രീം ഈ പ്രശ്‌നത്തെ പരിഹരിക്കുന്നു.

ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും നൈറ്റ് ക്രീം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് ഉറപ്പും ഉഷാറും നല്‍കുന്നു.മുഖത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും നൈറ്റ് ക്രീം സഹായിക്കുന്നു.

മുഖത്ത് രക്തയോട്ടം വര്‍ദ്ധിച്ചാല്‍ തന്നെ നിറവും ഉന്‍മേഷവും ചര്‍മ്മത്തിന് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖത്തെ പാടുകളും മറ്റും ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന പല തരത്തിലുള്ള മാര്‍ക്കുകള്‍ക്ക് പരിഹാരം കാണുന്നതിനും നൈറ്റ് ക്രീമിന് കഴിയുന്നു.

മൃദുലമായ ചര്‍മ്മമായിരിക്കും ഇതിന്റെ ഫലമായി ലഭിക്കുന്നത്. നൈറ്റ് ക്രീം സ്ഥിരമായി ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിക്കുന്നു. അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഏറ്റവും ഫലപ്രദമായി നേരിടാവുന്ന ഒന്നാണ് നൈറ്റ് ക്രീം ഉപയോഗം. നൈറ്റ് ക്രീം ഉപയോഗിക്കുന്നതിലൂടെ അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു.

shortlink

Post Your Comments


Back to top button