Latest NewsIndiaNews

തന്റെ മകന്‍ തീവ്രവാദിയാണെങ്കില്‍ ശിക്ഷിക്കണം; ലഷ്‌കറെ തീവ്രവാദിയുടെ അമ്മ

മുസഫര്‍നഗര്‍: തന്റെ മകന്‍ തീവ്രവാദിയാണെങ്കില്‍ ശിക്ഷിക്കണമെന്ന് ലഷ്‌കറെ തീവ്രവാദിയുടെ അമ്മ. കഴിഞ്ഞ ദിവസം കശ്മീര്‍ പോലീസിന്റെ പിടിയിലായ ലഷ്‌കറെ തൊയിബ പ്രവര്‍ത്തകന്‍ സന്ദീപ് കുമാര്‍ ശര്‍മയുടെ അമ്മയാണ് മകനെ ശിക്ഷിക്കണമെന്ന് പറഞ്ഞത്. സന്ദീപ് കുമാര്‍ മുസഫര്‍നഗര്‍ സ്വദേശിയാണ്. ചൊവ്വാഴ്ച ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധസ്‌ക്വാഡ് (എ.ടി.എസ്.) ഇയാളുടെ അമ്മ പാര്‍വതിയെയും ബന്ധുക്കളെയും ചോദ്യംചെയ്തിരുന്നു.

കുടുംബത്തിന് തന്റെ മകന്റെ പ്രവൃത്തികള്‍ കാരണം ഒട്ടേറെ പ്രശ്‌നങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് അവര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ലഷ്‌കറെ തൊയിബ പ്രവര്‍ത്തകനായ ആദില്‍ എന്നറിയപ്പെടുന്ന സന്ദീപ് കുമാര്‍ കശ്മീര്‍ പോലീസിന്റെ പിടിയിലായത്. സംഘടനയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായി ഏര്‍പ്പെട്ടുവരികയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button