Latest NewsIndia

അമര്‍നാഥ് ആക്രമണം അപലപനീയം: രാഷ്ട്രപതി

ന്യൂഡല്‍ഹി: കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുള്ള ഭീകരാക്രമണം അപലപനീയമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും സംഭവത്തില്‍ താന്‍ അതീവ ദുഃഖിതാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറയ്ക്ക് അയച്ച കത്തിലാണ് ആക്രമണത്തെ അപലപിക്കുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കിയത്. ഭീകരതയ്‌ക്കെതിരെ കൂട്ടായ പോരാട്ടം ഉണ്ടാവണം- രാഷ്ട്രപതി വ്യക്തമാക്കി. സ്ഥലത്തെ ജനജീവിതം സാധരണ നിലയിലേക്ക് എത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സാ സഹായങ്ങള്‍ നല്‍കതണമെന്നും നിര്‍ദേശിച്ച രാഷ്ട്രപതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചമറിയിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button