ബാങ്കുകളുടെ പങ്കാളിത്തത്തോടെ പണമിടപാടിന് സൗകര്യമൊരുക്കി വാട്ട്സ്ആപ്പ്. പണമിടപാടുകള്‍ നടത്തുന്നതിനുള്ള അനുമതി നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ നിന്നും വാട്ട്സ്ആപ്പിന് ലഭിച്ചു. ഒരു മൊബൈല്‍ ആപ്പ് വഴി വിവിധ ബാങ്കുകളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളുമായി ചേര്‍ന്നാണ് പേയ്മെന്റ് ബിസിനസ് രംഗത്തേയ്ക്ക് വാട്ട്സ്ആപ്പ് ചുവടുവെക്കുന്നതെന്നാണ് സൂചന. പണം ലഭിക്കേണ്ട ആളുടെ വിവരങ്ങള്‍ ഒന്നും നല്‍കാതെ ഒരു അക്കൌണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേയ്ക്ക് പണമിടപാടുകള്‍ സാധ്യമാക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) വഴിയാണ് വാട്സാപ്പില്‍ പണമിടപാടുകള്‍ നടത്തുക. വാട്സ്ആപ്പിന് പുറമേ ഗൂഗിളും പേയ്മെന്റ് ബാങ്കിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
Post Your Comments