ഏദൻ: യെമനിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ സുരക്ഷിതനെന്ന് യെമൻ സർക്കാർ അറിയിച്ചു. ഇന്ത്യാ സന്ദർശനം നടത്തുന്ന യെമൻ വിദേശകാര്യ മന്ത്രി അബ്ദുൾ മാലിക് അബ്ദുൾ ജലീൽ അൽ മേഖലാഫിയുമായി സുഷമ സ്വരാജ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴത്തെ വിവരങ്ങൾ അനുസരിച്ച് ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ട്. ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ യെമൻ സർക്കാർ എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും അബ്ദുൾ മാലിക് അബ്ദുൾ ജലീൽ അൽ മേഖലാഫി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ ഫാ. ടോം ഉഴുന്നാലിലിന്റെ കാര്യത്തിലുള്ള ആശങ്ക ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് ഫാ.ടോം ഉഴുന്നാലിലിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനത്തിൽ ആക്രമണം നടത്തിയാണ് ഭീകരർ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. കേന്ദ്ര വിദേശകാര്യമന്ത്രാലയം വൈദികനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയും അൽക്വയ്ദയെയും സംഭവത്തിൽ സംശയിക്കുന്നുണ്ട്. സലേഷ്യൻ സഭ ബംഗളൂരു പ്രൊവിൻസ് അംഗമാണ് ഫാ.ടോം ഉഴുന്നാലിൽ. കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമായ ഇദേഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ ഭീകരർ പുറത്തുവിട്ടിരുന്നു.
Post Your Comments